Latest NewsIndia

ഇന്ത്യ തിരിച്ചടി നടത്തിയത് ‘ഞങ്ങള്‍ ഉണര്‍ന്നിരിപ്പുണ്ട്’ എന്ന് പാക് പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്ത രാത്രി

വെരിഫൈ ചെയ്യാത്ത അക്കൗണ്ടില്‍ നിന്നായിരുന്നു പാക് ഡിഫന്‍സിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: ഇന്നലെ രാജ്യം ഉണര്‍ന്നതു തന്നെ പുല്‍വാമ ആക്രമണത്തിന് പിന്തുണ നല്‍കിയ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു എന്ന വാര്‍ത്ത കേട്ടാണ്. ഇന്ത്യന്‍ വ്യോമസേനയുടെ അപ്രതീക്ഷിതമായ നീക്കത്തില്‍ ഏകദേശം മുന്നൂറിനടുത്ത് ജെ,്ഷ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 3.30-ഓടെയായിരുന്നു ഇന്ത്യയുടെ ആക്രമണം. എന്നാല്‍ ഇന്ത്യ ആക്രമണം നടത്തുന്നതിന്  ഏതാനും മണിക്കൂറുകള്‍ മുമ്പ് നിങ്ങള്‍ സുരക്ഷിതമായി ഉറങ്ങിക്കോളൂ, പാക്ക് വ്യോമസേന ഉണര്‍ന്നിരിക്കുന്നുണ്ട് എന്നൊരു ട്വീറ്റ്  പാകിസ്ഥാന്‍ ഡിഫന്‍സ് എന്ന പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ ട്വീറ്റിനെ ആഘോഷമാക്കിയിരിക്കുകയാണ് ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇതോടെ സൈബര്‍ ലോകവും ഇത് ഏറ്റുപിടിച്ചിട്ടുണ്ട്.

വെരിഫൈ ചെയ്യാത്ത അക്കൗണ്ടില്‍ നിന്നായിരുന്നു പാക് ഡിഫന്‍സിന്റെ ട്വീറ്റ്. എന്നാല്‍ ഇതേ ട്വീറ്റ് ഒമര്‍ അബ്ദുള്ള റീട്വീറ്റ് ചെയ്ത് പാകിസ്ഥാനെ പരിഹസിച്ച് കുറിപ്പിട്ടതോടെ സംഭവം ട്രോളായി മാറുകയായിരുന്നു. ഫെബ്രുവരി 26ന് അര്‍ധരാത്രി 12.06 നാണ് പാക്കിസ്ഥാന്‍ ഡിഫന്‍സ് ട്വീറ്റ് ചെയ്യുന്നത്. പോര്‍വിമാനത്തിന്റെ ചിത്രത്തോടൊപ്പം വന്ന ട്വീറ്റ് ഇങ്ങനെയായിരുന്നു, നിങ്ങള്‍ സുരക്ഷിതമായി ഉറങ്ങിക്കോളൂ, പാക്ക് വ്യോമസേന ഉണര്‍ന്നിരിക്കുന്നുണ്ട് എന്നായാരുന്നു.

ഡിലീറ്റ് ചെയ്യാനും പറ്റില്ല എന്നാല്‍ ഇട്ടും പോയി എന്ന അവസ്ഥയിലാണ് പാകിസ്ഥാന്‍ എന്ന രീതിയാലായിരുന്നു ഒമറിന്റെ ട്വീറ്റ്. ഞങ്ങള്‍ക്കും ഇതുപോലൊയുള്ള അബദ്ധങ്ങള്‍ സംഭവിക്കാറുണ്ടെങ്കിലും ഇത്രയ്ക്കും ഭയാനകം ആയിട്ടില്ല എന്നും ഒമര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button