മലപ്പുറം : ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു.
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഭക്ഷണശാലകളിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഫാസ്റ്റ്ഫുഡ് ഭക്ഷണശാലകള്‍, തട്ടുകടകള്‍ തുടങ്ങി 107 സ്ഥാപനങ്ങളിലായിരുന്നു പരിശോധന.പഴകിയ ഭക്ഷണം പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ സീല്‍ചെയ്ത് പൂട്ടി.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം കൈകാര്യംചെയ്ത 60 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 60,000 പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറായ കെ. സുഗുണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ മുഹമ്മദ് മുസ്തഫ, ബിബി മാത്യു, അബ്ദുള്‍റഷീദ്, രമിത, ഗ്രെയ്‌സ്, ജസീല, നീലിമ, ദീപ്തി എന്നിവരും പങ്കെടുത്തു.
Post Your Comments