കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മിഥുന് മാനുവല്‍ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ റിലീസ് തിയതിയില്‍ മാറ്റം. മാര്‍ച്ചിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിഞ്ഞ് 22 നാകും ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുക. പരീക്ഷാ കാലമായതിനാല്‍ തിയേറ്ററുകളില്‍ വേണ്ടത്ര കുടുംബങ്ങള്‍ വരില്ലെന്ന കാരണങ്ങളാലാണ് തിയതിയിലെ മാറ്റമെന്നാണ് സൂചന.
ഫുട്ബോള്‍ ഇഷ്ടമായ അര്‍ജന്റീന ആരാധകരുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഫുട്ബോളും, സൗഹൃദവും, ക്യാമ്പസ് പ്രണയവും, രാഷ്ട്രീയവുമെല്ലാമാണ് സ്ക്രീനിലെത്തിക്കുന്നത്. ചിത്രം ഒരു കോമഡി എന്റര്ടെയ്നര് ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. വിദ്യാര്‍ഥി നേതാവായാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ഓണ്‍ലൈന്‍ സീരീസായ കരിക്കിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ ജോര്‍ജ്ജ് എന്ന അനു കെ അനിയനും ഫ്രാന്‍സിസ് എന്ന ജീവനും കാളിദാസിനൊപ്പം ചിത്രത്തില്‍ വേഷമിടുന്നു എന്നുള്ള മറ്റൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.
Post Your Comments