ലഹോര്‍: ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന സ്വന്തം വാദം തള്ളിക്കളഞ്ഞു പാകിസ്ഥാന്. പാക്ക് പഞ്ചാബിലെ ബഹവല്‍പുരിലെ ഒരു മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിന് ജയ്ഷെ മുഹമ്മദ് സംഘടനയായി യാതൊരു ബന്ധവുമില്ലെന്നും പാക്കിസ്ഥാന്റെ ഇൻഫർമേഷൻ മിനിസ്റ്റർ ഫവാദ് ചൗധരി അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക്കിസ്ഥാന് അറിയിച്ചത്.എന്നാൽ ഇതാണ് ഇപ്പോൾ പാകിസ്ഥാൻ നിഷേധിക്കുന്നത്. മദ്രസ ജയ്ഷെയുടെ ആസ്ഥാനമാണെന്നു പറയുന്നത് ഇന്ത്യയുടെ വ്യാജപ്രചാരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments