Latest NewsKerala

സ്ത്രീ ശാക്തീകരണം പ്രസംഗത്തില്‍ മാത്രം പോര : വിജയസാധ്യതയുള്ള മൂന്ന് സീറ്റ് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ്

കോണ്‍ഗ്രസിന് തലവേദനയായി മഹിളാ കോണ്‍ഗ്രസിന്റെ തീരുമാനം

കോട്ടയം: കോണ്‍ഗ്രസിന് തലവേദനയായി മഹിളാ കോണ്‍ഗ്രസിന്റെ നിലപാട്. സ്ത്രീ ശാക്തീകരണം പ്രസംഗത്തില്‍ മാത്രം പോരെന്ന് മഹിളാ കോണ്‍ഗ്രസ്. അത് പ്രവര്‍ത്തിയിലും കാണിക്കണം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള മൂന്നു സീറ്റ് വേണമെന്ന ആവശ്യവുമായാണ് മഹിളാ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര സമാപിക്കുമ്പോള്‍ നേതൃത്വത്തോട് സീറ്റ് ചോദിക്കാനാണ് തീരുമാനം.

പ്രവര്‍ത്തനമികവും ജനസ്വാധീനവുമുള്ള നേതാക്കള്‍ മഹിളാ കോണ്‍ഗ്രസിലുണ്ട്. സ്ഥാനാര്‍ഥി പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിലാണ് മഹിളാ കോണ്‍ഗ്രസിന്റെ പ്രതീക്ഷ.ഇത് ചൂണ്ടിക്കാട്ടി കെ.പി.സി.സി.യില്‍നിന്ന് സീറ്റ് ചോദിച്ച് വാങ്ങുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റാണ് മഹിളാ കോണ്‍ഗ്രസിന് ലഭിച്ചത്. ആറ്റിങ്ങല്‍, ആലത്തൂര്‍ മണ്ഡലങ്ങളില്‍ ബിന്ദു കൃഷ്ണയും ഷീബയും മത്സരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button