കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പലരും ആശുപത്രിയില്‍ ചകിത്സയിലാണ്. 20 പേര് ചികിത്സയിലുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
എന്നാല്‍ കൂടുതല്‍ പേര്‍ക്ക് ശ്വാസ തടസ്സം നേരിട്ട് ആശുപത്രിയിലേക്ക് മാറ്റിയതായും അറിയുന്നു. മെഹബുലയില് നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന 8 നില അപ്പാര്‍ട്ടമെന്റിലാണ് തീപിടുത്തമുണ്ടായത്. താമസക്കാരെ ഒഴിപ്പിച്ച ശേഷമാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്സിന്റെയും സുരക്ഷാ സേനയുടെയും നേതൃത്വത്തില്‍ നടത്തിയത്.
സ്ട്രീറ്റ് 315 ലാണ് സംഭവം. പലരുടെയും പരിക്ക് അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നും നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
Post Your Comments