KeralaLatest News

കൊലക്കു കൊല കണ്ണിനു കണ്ണ് എന്നത് പ്രാകൃത നീതിയാണ് :പ്രതികരണവുമായി സിപിഎം സഹയാത്രികനും എഴുത്തുകാരനുമായ അശോകന്‍ ചെരുവില്‍

കോഴിക്കോട് : കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനുള്ളിലും പ്രതിഷേധം ശക്തം. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഎം സഹയാത്രികനുമായ അശോകന്‍ ചെരുവില്‍ അക്രമത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം തന്റെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചത്.

കാസര്‍ക്കോട്ട് പെരിയ കല്യോട്ട് നടന്ന രണ്ട് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നു. ശരിയായ അന്വേഷണം നടത്തി പ്രതികളെ കണ്ടുപിടിക്കാനും മാതൃകാപരമായ ശിക്ഷ അവര്‍ക്ക് ഉറപ്പാക്കാനും പോലീസ് ജാഗ്രത പാലിക്കണം. കൊലക്കു കൊല കണ്ണിനു കണ്ണ് എന്നത് പ്രാകൃത നീതിയാണ്.-പോസ്റ്റില്‍ അശോകന്‍ ചെരുവില്‍ പറയുന്നു. കൊലപാതകങ്ങള്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന അരാഷ്ട്രീയവല്‍ക്കരണത്തെയാണ് സൂചിപ്പിക്കുന്നതെന്നും സമൂഹത്തില്‍ പൊതുവായി കാണുന്ന ഈ അരാഷ്ടീയരോഗം വിവിധയിനം മതഭീകരകള്‍ക്കും മറ്റ് സായുധവാദങ്ങള്‍ക്കും വളരാനുള്ള സാഹചര്യമുണ്ടാക്കുമെന്നും അദ്ദേഹം പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

https://www.facebook.com/asokan.charuvil.3/posts/2437621749595080

shortlink

Related Articles

Post Your Comments

Related Articles


Back to top button