കൊച്ചി : കശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്ക്രീയമായാണ് പെരുമാറുന്നതെന്ന് പരോക്ഷമായി ആക്ഷേപമുന്നയിച്ച് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന് അഡ്വ.ജയശങ്കര്‍. കൊല്ലപ്പെട്ട ധീരജവാന്മാര്ക്ക് അനുശോചനം അറിയിച്ചെഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിലാണ് അഡ്വ.ജയശങ്കര്‍ ഈ വിമര്‍ശനം ഉന്നയിക്കുന്നത്.
ഒരിടവേളയ്ക്കു ശേഷം തീവ്രവാദികള്‍ ആഞ്ഞടിച്ചു. ചാവേറാക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെട്ടു, അതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നെ എല്ലാം പതിവുപോലെ നടക്കുന്നു. ഭീകരര്‍ക്ക് ചുട്ട മറുപടി എന്ന് ആഭ്യന്തരമന്ത്രി, സൈനികരുടെ ത്യാഗം വൃഥാവിലാവില്ല എന്ന് പ്രധാനമന്ത്രി. ലോക നേതാക്കള്‍ ഞെട്ടുന്നു, പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതുന്നു. പോലീസ് അന്വേഷണം തുടങ്ങി. അതിര്‍ത്തി കടന്നുളള ആക്രമണത്തെ പറ്റി സൈന്യം ആലോചിക്കുന്നു.ഈ അധ്യായം ഇവിടെ അവസാനിക്കാനാണ് സാധ്യത.-ജയശങ്കര്‍ വക്കീല്‍ കുറിപ്പില്‍ പറയുന്നു.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1897627583700292/?type=3&__xts__%5B0%5D=68.ARDup9S0GVP0RVqSkRDXYDZgULBe0_ZWv4et5dEic-If1VUUcw76CVUmV9URdrFXwoPO_RD_Y6gNoozXtqWLp1WHTLa5t2b-uu7ZcsqguojXQg_j-0mDHNG_n3mWbWiTeHWyarY1bjHKmB3Y6IV9g8knTBK12KTSyyRbnqJQ43wx7CPy7H9I607GZuTv5yVVo504umj0zQzsrPL9GuWY6Zz_102peBEc6dI7wEQckNwNOFFQhetP5T9MynN0upvjns_iWBHOf5DPdpuDkem-yBZ_XegiMmqf7rIJhpFbw_wHenHlt72hlVnds-s_-HBKdSOda_EdPp1k7XxI5I247skKZA&__tn__=-R
Post Your Comments