KeralaLatest News

ഫാസിസത്തിനെതിരെ എഴുത്തുകാര്‍ സര്‍ഗാത്മക പ്രതിരോധം ഉയര്‍ത്തണമെന്ന‌് എം മുകുന്ദൻ

കൊച്ചി: ഫാസിസത്തിനെതിരെ എഴുത്തുകാര്‍ സര്‍ഗാത്മക പ്രതിരോധം ഉയര്‍ത്തണമെന്ന‌് വ്യക്തമാക്കി സാഹിത്യകാരന്‍ എം മുകുന്ദന്‍. കൃതി വിജ്ഞാനോല്‍സവത്തില്‍ ‘എനിക്ക് പറയാനുള്ളത്’ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാഹിത്യം ഭ്രമാത്മതകളുടെയും അതി ഭാവനകളുടെയും ലോകത്തുനിന്ന് യാഥാര്‍ഥ്യത്തിന്റെ ലോകത്തിലേക്ക് പോവുകയാണ‌്. പാശ്ചാത്യ സാഹിത്യത്തില്‍ ഇന്ന‌് സാധാരണ ജീവിതം പറയുന്ന രചനകളാണ് സ്വീകരിക്കപ്പെടുന്നത്. സാര്‍വലൗകികതയില്‍നിന്ന് സൂക്ഷ്മതകളിലേക്ക് സാഹിത്യം എത്തുകയാണ്. സ്ത്രീശാക്തീകരണം നടന്നിട്ടും സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാനാകില്ലെന്ന് പാശ്ചാത്യര്‍ ചോദിക്കുന്ന അവസ്ഥയുണ്ട‌്. മഹാത്മാഗാന്ധിക്കു നേര്‍ക്ക് വീണ്ടും വെടിയുതിര്‍ക്കുന്ന രംഗം ഏതാനും ദിവസം മുൻപ് കണ്ടു. ലോകത്തുതന്നെ തീവ്ര വലതുശക്തികള്‍ സ്വാധീനം നേടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപ് എഴുത്തുകാര്‍ വായനക്കാരേക്കാള്‍ മുകളിലാണെന്ന ധാരണയുണ്ടായിരുന്നു. പ്രഭാഷണത്തിന്റെയും പ്രസംഗത്തിന്റെയും കാലം കഴിഞ്ഞു. ഇത് സംസാരത്തിന്റെ കാലമാണ്. മുൻപ് മനുഷ്യന്‍ എന്ന സങ്കല്‍പ്പത്തിലാണ് പാത്രസൃഷ്ടിയെങ്കില്‍ ഇന്ന് ഭാഷ, ദേശം, ജാതി, വംശം തുടങ്ങിയ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കൂടുതല്‍ ദൃശ്യമാകുന്നുവെന്നും എം മുകുന്ദൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button