കോഴിക്കോട് : ശ്യം പുഷ്‌കരന്‍ തിരക്കഥയെഴുതി നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യ്്ത കുമ്പളങ്ങി നൈറ്റ്‌സ് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ഒട്ടനവധി പുതുമുഖങ്ങളും അണിനിരന്ന ചിതത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്.
തിരക്കഥയും സംഗീതവും മെയ്ക്കിംഗുമെല്ലാം പ്രശംസ പിടിച്ചു പറ്റിയപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടിയത് ഒരു പക്ഷെ ഷൈജു ഖാലിദിന്റെ ക്യാമറ വര്‍ക്കിനായിരിക്കാം. നിരവധി പേരാണ് ഷൈജുവിന്റെ ക്യാമറ വര്‍ക്കിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മലയാളത്തിന്‍െ നവമാധ്യമ സിനിമകളുടെ തുടക്കമെന്ന് വിശേഷിക്കപ്പെട്ട ട്രാഫിക് മുതല്‍ സാള്‍ട്ട് & പേപ്പറും മഹേഷിന്റെ പ്രതികാരവുമടക്കം മലയാള സിനിമയുടെ നാഴികക്കലുകളായ സിനിമകളിലൂടെ കുമ്പളങ്ങി നൈറ്റ്‌സിലെത്തുമ്പോഴും ഈ ചായാഗ്രഹനെ തേടി ഇതുവരെ ഒരു സംസ്ഥാന, ദേശീയ അവാര്‍ഡ് പോലും തേടി വന്നിട്ടില്ലെന്നതില്‍ ആശങ്കപ്പെടുകയാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് ജേതാവായ ആളൊരുക്കത്തിന്റെ സംവിധായകന്‍ വി.സി അഭിലാഷ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അഭിലാഷ് തന്റെ ആശങ്ക പങ്കുവെച്ചത്. ഇനി ഷൈജുവിന് ലഭിക്കേണ്ടത് പത്മശ്രീ പോലുള്ള അംഗീകാരങ്ങളാണെന്ന് പറഞ്ഞാണ് അഭിലാഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം :കുമ്പളങ്ങി ഇഷ്ടത്തിൽ വിക്കിപീഡിയയിൽ കയറി ഷൈജു ഖാലിദ് ക്യാമറ ചെയ്ത സിനിമകളിലേക്കൊന്ന് കണ്ണോടിച്ചു. ട്രാഫിക് മുതൽ കുമ്പളങ്ങി നൈറ്റ്സ് വരെ അതാത് സമയങ്ങളിലെ ശ്രദ്ധേയ ചിത്രങ്ങൾ..സാൾട്ട് & പേപ്പറും മഹേഷിന്റെ പ്രതികാരവുമടക്കം മലയാള സിനിമയുടെ മൈൽ സ്റ്റോണുകളായ വർക്കുകൾ..ഒരേ വർഷം തന്നെ രാജ്യം ശ്രദ്ധിക്കുന്ന
ഈമയൗവും സുഡാനിയും…ദൃശ്യാവതരണത്തിൽ ഈ മനുഷ്യനെപ്പോലെ ‘വെറൈറ്റി പീസ്’ വേറെയേതുണ്ട്?കുമ്പളങ്ങി തന്നെ എടുക്കുക.
ആ നാടിനെ പറ്റി പൊതു മലയാളിയ്ക്കുള്ള രൂപമെന്താണ്?നിരയായി നിൽക്കുന്ന തെങ്ങുകളും കണ്ണെത്താത്തിടത്തോളം പരന്ന ജലക്കെട്ടുകളും മാനത്തെ തുറന്ന വെള്ള മേഘ സഞ്ചാരികളുമൊക്കെയല്ലേ?എന്നാൽ ഈ കാൽപനികതയെ കണ്ടില്ലെന്ന് നടിച്ച് ക്യാമറ കൊണ്ട് മറ്റൊരു ലോകം പരിചയപ്പെടുത്തുകയാണ് സിനിമാട്ടോഗ്രാഫർ; (ഇടുക്കി എന്ന് കേട്ടാലുടൻ ആ ആർച്ച് ഡാമിന് നേരെ ക്യാമറ തിരിക്കുന്ന പൊതു ശൈലിയെ മഹേഷിൽ പൊളിച്ചടുക്കിയതുപോലെ!)ഈമയൗവിൽ കടലിന് നേരെ തിരിച്ചു വച്ച് പിടിച്ചെടുത്ത ഫ്രെയിമുകൾ ശ്രദ്ധിക്കുക. കരയിലെ വാവച്ചൻ മേസിരിയുടെ വീട്ടിലെ സകല സംഘർഷങ്ങളും കടലിൽ അലയടിക്കുന്നത് കാണാം.അങ്ങനെ എല്ലാ സിനിമകളും!വിചിത്രമെന്ന് പറയട്ടെ,
വിക്കിപീഡിയ പറയുന്നു, ഇന്നോളം ഒരു സുപ്രധാന അവാർഡും ഈ മനുഷ്യനെ തേടി വന്നിട്ടില്ല.!!
(അവാർഡുകളല്ല ഒന്നിന്റേയും മാനദണ്ഡമെന്നൊക്കെ പറയാമെങ്കിലും, അവ തരുന്ന ഊർജ്ജം വലുതാണല്ലൊ.)2011 മുതൽ ഷൈജു ഖാലിദിന്റെ ചലച്ചിത്ര ജീവിതം/അല്ലെങ്കിൽ ആ സിനിമകൾ വരും തലമുറയ്ക്ക് പാഠപുസ്തകമാണ്. അയാൾ സഹകരിച്ച സിനിമകൾ അവയ്ക്ക് അടിവരയിടുന്നു.2010 ന് ശേഷമുള്ള മലയാള സിനിമയുടെ വഴിമാറ്റ നടത്തയുടെ ഈ അണിയറക്കാരന് ഇതിനും എത്രയോ മുമ്പ് സംസ്ഥാന – ദേശീയ പുരസ്കാരങ്ങൾ കിട്ടേണ്ടതായിരുന്നു.ഇനി അദ്ദേഹത്തെ തേടിയെത്തേണ്ടത് പത്മശ്രീ പോലുള്ള അംഗീകാരങ്ങളാണ് എന്നാണ് എന്റെ പക്ഷം. അത്രമേൽ അയാൾ നമ്മുടെ നവസിനിമയെ സ്വാധീനിച്ചിട്ടുണ്ട്!(NB : ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട് എന്ന് ഒരു പൊതു വേദിയിൽ പറയാൻ പലപ്പോഴും എനിക്ക് മടി തോന്നാറുണ്ട്. കാരണം അന്നേരങ്ങളിലൊക്കെ ഓർത്ത് പോകുന്നത് വിൻസന്റ്മാസ്റ്ററും രാമചന്ദ്രബാബുവും മുതൽ
ജഗതി ശ്രീകുമാർ വരെ ഈ അംഗീകാരങ്ങൾ ഇന്നോളം തേടിയെത്താത്ത ഇതിഹാസ മനുഷ്യരെ / മാസ്റ്റേഴ്സിനെയാണ്; ഇപ്പോൾ ഷൈജു ഖാലിദ് എന്ന ഇന്നിന്റെ വിസ്മയത്തേയും!)
https://www.facebook.com/photo.php?fbid=10205853397931102&set=a.3781652236827&type=3
Post Your Comments