ഓക്ലന്‍ഡ്: ആദ്യ തോൽവിക്ക് പകരം വീട്ടി ഇന്ത്യ. രണ്ടാം മത്സരത്തിൽ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ഉയർത്തിയ 159 എന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. രോഹിത് ശർമ( 29 പന്തില്‍ 50 റണ്‍സ്), ഋഷഭ് പന്ത് (28 പന്തില്‍ 40 റൺസ്),ശിഖർ ധവാൻ (30 റണ്‍സ്),എം എസ് ധോണി (20 റണ്‍സ് ),വിജയ് ശങ്കർ (14 റണ്‍സ് ) എന്നിവർ ഇന്ത്യയുടെ വിജയത്തിനായി ബാറ്റ് വീശി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലെത്തി. ഞായറാഴ്ച നടക്കുന്ന മത്സരത്തിലാകും പരമ്പര ആർക്ക് സ്വന്തമെന്നു അറിയുവാൻ സാധിക്കുക.
Post Your Comments