KeralaLatest News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ പരാതി: പെണ്‍കുട്ടിക്ക് വധ ഭീഷണി

പിന്നാലെ നടന്ന് ശല്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെ വധ ഭീഷണി.
പരാതിക്കാരിയുടെ വീട്ടില്‍ക്കയറി പ്രതികളുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയയെന്നാണ് കേസ്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ നല്‍കിയ പരാതില്‍ പോലീസ് ഒത്തുകളിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും പെണ്‍കുട്ടി പരാതി നല്‍കി. പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തിയതാണ് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലേക്ക് നയിച്ചത്.

പിന്നാലെ നടന്ന് ശല്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. തുടര്‍ന്ന് ആക്കുളം ഈ റോഡ് കോളനി സ്വദേശിയായ രണ്ടു യുവാക്കളെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പോക്‌സോ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ കാണാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് സ്റ്റേഷന്‍ ആക്രണത്തിന് കാരണമായി.

ഈ കേസിലെ പ്രതികളുടെ ബന്ധുക്കള്‍ നിരന്തരമായി വധഭീഷണമുഴക്കുന്നുവെന്നാണ് പെണ്‍കുട്ടി കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും നല്‍കിയ പരാതിയില്‍ പറയുന്നത്. കൂടാതെ സാക്ഷി പറഞ്ഞ സ്ത്രീയെ അക്രമിച്ച പരാതി പോലീസ് നിര്‍ബന്ധിച്ച് ഒത്തുതീര്‍പ്പാക്കിയെന്നും ആരോപണമുണ്ട്. അതേസമയം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കാസിലെ പ്രതികളെ പിടികൂടാനാന്‍ എസ്പി ചൈത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ് വലിയ വിവദങ്ങള്‍ ഉണ്ടാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button