Latest NewsIndia

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ എൽ.പി.ജി ഉപഭോക്തൃ രാജ്യമായി ഇന്ത്യ ; നാല് വർഷം കൊണ്ട് വർദ്ധിച്ചത് ഏഴരക്കോടി കണക്ഷനുകൾ

2016 മെയ് 1 ന് ഉജ്ജ്വല യോജന ആരംഭിച്ചതിനു ശേഷം 6.31 കോടി സൗജന്യ ഗ്യാസ് കണക്ഷനുകളാണ് പാവപ്പെട്ട കുടുംബങ്ങൾക്ക് ഇതുവരെ നൽകിയത്

ന്യൂഡൽഹി : ഗ്രാമീണ ഭാരതത്തിന് ആശ്വാസമായ മോദി സർക്കാരിന്റെ ഉജ്ജ്വല യോജന നാലു വർഷം കൊണ്ട് വർദ്ധിച്ചത് ഏഴരക്കോടി കണക്ഷനുകളാണെന്ന് കണക്ക്. ഇതിൽ ഭൂരിഭാഗവും ഗ്രാമീണകുടുംബങ്ങളിലേക്കുള്ള ഉജ്ജ്വല പദ്ധതിയുടെ ഭാഗമായി നൽകിയതെന്നും റിപ്പോർട്ട്.2014 ൽ 14.8 കോടിയായിരുന്നു രാജ്യത്തെ ആകെ ഗ്യാസ് കണക്ഷനുകൾ . 2018 ആയപ്പോഴേക്കും ഇത് 22.4 കോടിയായി ഉയർന്നു.

ജനസംഖ്യ വർദ്ധനവിനൊപ്പം ഗ്രാമീണ മേഖലയിലേക്ക് കൂടുതൽ എൽ.പി.ജി കണക്ഷനുകൾ എത്തിയതാണ് ‌ഇതിനു കാരണം. ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എൽ.പി.ജി ഉപഭോക്തൃ രാജ്യമായി ഇന്ത്യ. കുടുംബത്തിലെ സ്ത്രീകളുടെ പേരിലാണ് ഗ്യാസ് കണക്ഷൻ നൽകുന്നത്. വിറകടുപ്പുകളിലെ പൊടിയും പുകയും കാരണമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങൾ ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്നാണ് സൗജന്യ ഗ്യാസ് കണക്ഷൻ പദ്ധതി ആരംഭിച്ചത്.2014 ൽ രാജ്യത്തെ 55 ശതമാനം മേഖലകളിൽ മാത്രമായിരുന്നു എൽ.പി.ജി കണക്ഷനുകൾ ഉണ്ടായിരുന്നത് . ഇതിപ്പോൾ 90 ശതമാനത്തിലേക്കെത്തിയിട്ടുണ്ട്.22.5 മില്യൺ ടൺ ആണ് നിലവിൽ ഇന്ത്യയുടെ ഉപഭോഗം. ഇത് 2025 ആകുമ്പോഴേക്കും 30.3 മില്യണാകുമെന്നും 2040 ൽ 40 മില്യൺ ടൺ ആകുമെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്ക്.

2016 മെയ് 1 ന് ഉജ്ജ്വല യോജന ആരംഭിച്ചതിനു ശേഷം 6.31 കോടി സൗജന്യ ഗ്യാസ് കണക്ഷനുകളാണ് പാവപ്പെട്ട കുടുംബങ്ങൾക്ക് ഇതുവരെ നൽകിയത്. ഇത് എട്ടുകോടിയിലെത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button