Latest NewsNewsMobile Phone

സ്മാര്‍ട്ട്‌ഫോണില്‍ ഒരു ടിബി ഇന്റേണല്‍ മെമ്മറി പരീക്ഷണവുമായി സാംസങ് വിപണിയിലേക്ക്

സാംസങ് സ്മാര്‍ട്ട്ഫോണില്‍ ആദ്യമായി ഒരു ടിബി(ടെറാ ബൈറ്റ്) ഇന്റേണല്‍ മെമ്മറി പരീക്ഷിക്കുന്നു. ഇനി ഫോണില്‍ സ്‌പേസ് ഇല്ലെന്ന് പറഞ്ഞ് ആരും ഒന്നും ഒഴിവാക്കേണ്ടി വരില്ല. ഒരു ടിബി അടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 32,64,128 ജിബി ഇന്റേണല്‍ മെമ്മറിയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കിടയിലേക്കാണ് ഒരു ടിബി(ടെറാബൈറ്റ്) ഇന്റേണല്‍ മെമ്മറി അടങ്ങിയ ഫോണും എത്തുന്നത്.

ഇനി അറിയേണ്ടത് ഇത്തരം ഫോണുകളില്‍ മെമ്മറി കാര്‍ഡിനായി പ്രത്യേകം സ്ലോട്ടുകള്‍ ഉണ്ടോ എന്നതാണ്. നിലവില്‍ ഉപയോഗിക്കുന്ന 64ജിബി കാര്‍ഡിനേക്കാള്‍ വലുപ്പമുണ്ടാവുമെങ്കിലും അതിവേഗമാവും ഒരു ടിബി സ്മാര്‍ട്ട്‌ഫോണുകളുടെ പ്രവര്‍ത്തനം. ഡാറ്റ ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഞൊടിയിടയില്‍ സംഭവിക്കുമെന്നും അഞ്ച് ജിബി വലുപ്പമുള്ള വീഡിയോ ഒക്കെ അഞ്ച് സെക്കന്‍ഡ് കൊണ്ട് കൈമാറാം എന്നുമാണ് പറയുന്നത്. സാംസങിന്റെ ഏത് മോഡലിലാവും ഒരു ടിബിയുണ്ടാവുക എന്ന് പറയുന്നില്ലെങ്കിലും ഈ മാസം പുറത്തിറങ്ങുന്ന എസ് 10ന് ഈ സ്റ്റോറേജ് ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

shortlink

Post Your Comments


Back to top button