ബെംഗളൂരു : വ്യത്യസ്ഥമായ ഒരു അവധി അപേക്ഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവക്കപ്പെടുകയാണ് ഇപ്പോള്‍, കെ എസ് ആര് ടി സി മൈസൂരു കൃഷ്ണരാജനഗര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ എം ജെ രാജേഷിന്റെ അവധി അപേക്ഷയാണ് ഇപ്പോള്‍ ഹിറ്റായത്.
മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന് നിഖില്‍ ഗൗഡയുടെ ഏറ്റവും പുതിയ സിനിമ കാണാന്‍ കുടുംബസമേതം പോകേണ്ടതിനാല്‍ അവധി അനുവദിക്കണമെന്നുള്ള കത്ത് കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ക്ക് ലഭിക്കുകയായിരുന്നു, അധികാരി അവധി അനുവദിക്കുകയും ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള നിഖില്‍ ഗൗഡയുടെ ”സീത രാമ കല്യാണ” രണ്ട് ദിവസം മുന്‍പാണ് റിലീസ് ചെയ്തത്.
Post Your Comments