തിരുവനന്തപുരം : തിരിഞ്ഞു നോക്കുമ്പോള്‍ പൂര്‍ണ്ണ സംതൃപ്തിയും ചാരിതാര്‍ത്ഥ്യവുമുണ്ടെന്ന് കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ടോമിന്‍ തച്ചങ്കരി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംഘടിപ്പിച്ച വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കവെയാണ് ഏറ്റെടുത്ത ദൗത്യം പൂര്‍ത്തികരിച്ചതിന്റെ പൂര്‍ണ്ണ സംതൃപ്തി തച്ചങ്കരി പ്രകടിപ്പിച്ചത്.
എന്നെ അയച്ച സര്‍ക്കാര്‍ എത്ര വരെയുള്ള കാര്യങ്ങള്‍ നിറവേറ്റാനാവശ്യപ്പെട്ടിട്ടുണ്ടോ അത് നടപ്പിലാക്കിയിട്ടുണ്ടെന്നും ആ ചാരിതാര്‍ത്ഥ്യത്തോടെയാണ് വിടവാങ്ങുന്നതെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളോടും സംഘടനാ നേതാക്കളോടും വിരോധമില്ലെന്നും എല്ലാവരോടും അടുപ്പമുണ്ടെന്നും പറഞ്ഞ തച്ചങ്കരി അവരാരും തെറ്റുകാരാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അവര്‍ ശീലിച്ചു വന്നിരുന്ന കാര്യങ്ങളില്‍ നിന്നും മാറ്റമുണ്ടായപ്പോഴുള്ള സ്വാഭാവിക പ്രതികരണമായെ പ്രതിഷേധങ്ങളെ കണ്ടിരുന്നുള്ളു. 2025 ലെ കെഎസ്ആര്‍ടിസി എങ്ങനെയായിരിക്കും എന്നതാണ് തൊഴിലാളികളുടെ വെല്ലുവിളിയെന്നും അതിലേക്കായി തൊഴിലാളികള്‍ സജ്ജരാകാണമെന്നും അദ്ദേഹം ജീവനക്കാരെ ഓര്‍മ്മിപ്പിച്ചു.
Post Your Comments