കോഴിക്കോട് : സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പ്രതികളെ ഇനിയും പിടികൂടാന്‍ കഴിയാത്ത പൊലീസ് നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനുമെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ആശ്രമം അക്രമിച്ച കേസ്സില്‍ ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയത് അക്രമികളെ രക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ആശ്രമം അക്രമിച്ചതും കാറുകത്തിച്ചതും സന്ദീപാനന്ദനും സി. പി. എമ്മുകാര്‍ തന്നെയാണ്. പ്രതികളെ പിടിക്കാന്‍ കഴിയാത്തതാണെങ്കില്‍ കേസ്സ് ഏതെങ്കിലും കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കൂ -സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സന്ദീപാനന്ദന്റെ ആശ്രമം അക്രമിച്ച കേസ്സിൽ ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണം. എന്തുകൊണ്ടാണ് പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയത്? ആരെയാണ് പൊലീസ് സംരക്ഷിക്കുന്നത്? സംഭവസ്ഥലത്ത് ഓടിയെത്തി പ്രതികൾ ആർ. എസ്. എസുകാരാണെന്നു പറഞ്ഞ മുഖ്യന്റെ നാക്ക് ഇപ്പോൾ ഇറങ്ങിപ്പോകുന്നതെന്തുകൊണ്ട്? വലിയ ഒച്ചപ്പാടും ബഹളവും വെച്ച സാംസ്കാരിക നായകൻമാരെന്ന മേലങ്കിയണിഞ്ഞ പരാന്നഭോജികൾ ഇപ്പോൾ എന്തുകൊണ്ട് അനങ്ങുന്നില്ല? വലിയവായിൽ സംഘപരിവാറിനെതിരെ ഉറഞ്ഞുതുള്ളിയ സി. ഐ. ടി. യു മാധ്യമതൊഴിലാളികൾക്കും ഇപ്പോൾ ആവേശം കാണുന്നില്ല. ആശ്രമം അക്രമിച്ചതും കാറുകത്തിച്ചതും സന്ദീപാനന്ദനും സി. പി. എമ്മുകാരും തന്നെയാണ്. മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാം. പ്രതികളെ പിടിക്കാൻ കഴിയാത്തതാണെങ്കിൽ കേസ്സ് ഏതെങ്കിലും കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കൂ. ഇമ്മാതിരി തറവേലകൾക്ക് ഒരു മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ അന്തസ്സില്ലാത്ത നടപടിയാണ്.
https://www.facebook.com/KSurendranOfficial/posts/2099620786789213?__xts__%5B0%5D=68.ARCWRAQoce0zId9pKL6-9cF2_-luAa8j78XUTeBZpLHOes1KndYEA92L8iaz_haY7X9xHBTCl5XYrAXZNR47_TCIwrFIUSD4DhiZyTDNb2i7vQoXmSk8wEoLKeaE3CiBrCe-kKgldBG5gPW4prbctT3Qi_v_2HJv3nPMM-Nt3n0z19NMwKsdj27z3RdBSwMTGsEO6u-I4l6RJ3fE3l0PSoOu33v_7Nvj3mcF3PjdorhiX7NpYjOAq0oN-pNQlnv3m_laAOSDBrY4COVHbw6SZGDJrMffr3FHl3uJiP3U_gs_3AQmD2lO333tlc0U7_ERGLxXVqyeDPvu17vFMEzaGpMDm5_gHNWJhCu4G_JjYwFHsMaTfaty&__tn__=-R
Post Your Comments