ന്യൂഡല്‍ഹി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്കറിന്റെ കേസിന്റെ വാദം ഇന്ന് കോടതി കള്‍ക്കും. പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം കേസില്‍ സുനന്ദയുടെ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്.
വിഷാദരോഗത്തിനുള്ള മരുന്ന് അമിത അളവില്‍ കഴിച്ചാണ് സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. പോലീസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറിയിരുന്നു.
പട്യാല ഹൗസ് കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ഇത്. എന്നാല്‍ കൈമാറിയ ഡിജിറ്റല്‍ തെളിവുകളില്‍ ചിലത് തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച പോലീസ് വിശദീകരണം കോടതി ഇന്ന് ആവശ്യപ്പെടും.
2014 ജനുവരി 17ന് ഡല്‍ഹിയിലെ ലീല ഹോട്ടലിലാണ്് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ സുന്ദയുടെ മരണം കൊലപാതകമാണെന്ന് പോലീസിന് സംശയം ഉണ്ടായിരുന്നെങ്കിലും ഇതിനു വേണ്ട തെളിവുകള്‍ ലഭിച്ചില്ല.
Post Your Comments