പട്യാല•ദളിത് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടന്ന മാര്‍ച്ചിനിടെ ബി.ജെ.പി നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ബി.ജെ.പി മോരിന്ദ യൂണിറ്റ് അധ്യക്ഷന്‍ ജഗ്ദേവ് സിംഗ് ബിട്ടുവാണ് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചത്. രോപാര്‍ ജില്ലയിയിലെ വിശ്വകര്‍മ ചൗക്കില്‍ സംവിധാന്‍ ബച്ചാവോ സംഘര്‍ഷ് കമ്മിറ്റി (എസ്.ബി.എസ്.സി) പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നാണ് ഇദ്ദേഹം മോദിയുടെ കോലം കത്തിച്ചത്. ശിരോമണി അകാലി ദള്‍ കൌണ്‍സിലര്‍ മോഹന്‍ ലാല്‍ കാലയും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
എസ്.ബി.എസ്.സി പ്രവര്‍ത്തകരോടൊപ്പം ബാസിഗര്‍ സെല്‍, വാല്‍മീകി സഭ തുടങ്ങി മോരിന്ദയിലെ നിരവധി ദളിത് സംഘടന പ്രവര്‍ത്തകരും അണിനിരന്ന പ്രകടനം നയിച്ചത് ബിട്ടുവായിരുന്നു.
, “പട്ടികജാതിയില്‍ പെട്ട ഞാന്‍ എപ്പോഴും അടിച്ചമര്‍ത്തല്‍ നേരിട്ടുണ്ട്. . ബിജെപി നേതാക്കൾ ഞങ്ങളെ പിന്തുണക്കാക്കാറില്ല എന്നുമാത്രമല്ല, ഞങ്ങൾക്കെതിരായി നിലപാടെടുക്കുകയും ചെയ്യുന്നു. ശിരോമണി അകാലിദൾ, ബിഎസ്‌പി, കമ്മ്യൂണിസ്റ്റുകൾ എന്നിവരാണ് ഞങ്ങൾ ദളിതരെ പിന്തുണക്കുന്നത്” – പ്രധാനമന്ത്രി മോദിയുടെ കോലം കത്തിച്ചെന്ന കാര്യം സമ്മതിച്ചുകൊണ്ട് ബിട്ടു പറഞ്ഞു.
അതേസമയം, ബി.ജെ.പി രോപാര്‍ മേധാവി യോഗേഷ് സൂദ് സംഭവത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
പട്ടികജാതി – വര്‍ഗ്ഗ പീഡന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് സൂചിപ്പിച്ച് സുപ്രീംകോടതി പുർപ്പെടുവിച്ച വിധിക്കെതിരെ രോപാര്‍ ജില്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ വിജയ് ശര്‍മ ടിങ്കുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും വേറെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പ്രതിഷേധം ജില്ലയില്‍ സമാധാനപരമായിരുന്നുവെങ്കിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. രാവിലെ തുറന്നു പ്രവര്‍ത്തിച്ച ഏതാനും കടകള്‍ പ്രതിഷേധക്കാര്‍ എത്തി ബലമായി അടപ്പിക്കുകയും ചെയ്തു. പോലീസ് തങ്ങള്‍ക്ക് സംരക്ഷണം തരുന്നതിന് പകരം പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്ന് കടകള്‍ അടപ്പിച്ചതായി വ്യാപാരികള്‍ ആരോപിച്ചു.
Post Your Comments