കാഴ്ചയില്‍ പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് പാഷന് ഫ്രൂട്ട്. പാഷന് ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ആരോഗ്യത്തിന് കൂടുതല്‍ ഫലപ്രദമാകുന്നത് ഇവ ജ്യൂസാക്കി കുടിക്കുമ്പോഴാണ്. മഞ്ഞയാണ് ജ്യൂസുണ്ടാക്കാന്‍ കൂടുതലായി ഉപയോഗിക്കുന്നത്. പാഷന് ഫ്രൂട്ട് ജ്യൂസ് ശരീരത്തെ തണുപ്പിക്കുകയും വയറെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നല്ലൊരു ഒറ്റമൂലി കൂടിയായി പ്രവര്‍ത്തിക്കുന്നു. ഇതില്‍ വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 2, ഫോലേറ്റ്, കോളിന് എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന് ഫ്രൂട്ട്.
പ്രമേഹ രോഗികള്‍ക്കും പാഷന് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. പാഷന് ഫ്രൂട്ടിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ബീറ്റാ കരോട്ടിനുകള്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്നു
2. പ്രമേഹ രോഗികള്‍ക്ക് പാഷന് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.
3. ശ്വാസകോശ രോഗികള്‍ക്കു പാഷന് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
4. ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന് ഫ്രൂട്ട്. ഈ ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്പോള്‍ ആന്റി ഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു . ഇത് അര്‍ബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ അതി ജീവിക്കാനും സഹായിക്കുന്നു.
5. പാഷന് ഫ്രൂട്ട് ശരീരത്തിലെ നാഡീ ഞരമ്പുകള്‍ക്ക് വിശ്രമം നല്കുന്നു.
6. സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാന്‍ സഹായിക്കുന്നു.
7. മലബന്ധ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.
8. ആസ്ത്മരോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ പാഷന് ഫ്രൂട്ട് ജ്യൂസിന് കഴിയും.
Post Your Comments