തയ്യാറാക്കാൻ വേണ്ട ചേരുവകൾ…
വറുത്ത അരിപൊടി 2 കപ്പ്
തേങ്ങാ 1 കപ്പ്
ജീരകം കാൽ ടീസ്പൂൺ
കറുത്ത എള്ള് ഒരു ടേബിൾസ്പൂൺ
വെള്ളം 2 കപ്പ്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
തേങ്ങയും ജീരകവും അര കപ്പ് വെള്ളവും ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക.
ശേഷം ചട്ടിയിൽ 2 കപ്പ് വെള്ളം തിളപ്പിക്കണം. തിളച്ചു വരുമ്പോൾ തേങ്ങാ അരച്ചത് ചേർത്ത് കൊടുക്കണം.
എള്ളും ചേർത്ത് കൊടുക്കാം. നന്നായി തിളച്ചു വരുമ്പോൾ അരിപൊടി ചേർത്തിളക്കി തീ ഓഫ് ചെയ്യാം.
ചൂടോടെ മാവ് കൈ കൊണ്ട് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കാം. ഇനി ചെറിയ ചെറിയ ഉരുളകൾ ആക്കി എണ്ണയിൽ വറുത്തു കോരാം. ചെറു തീയിൽ വേണം ചെയ്യാൻ.
സ്വാദൂറും അരിയുണ്ട തയ്യാറായി…
Post Your Comments