ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് ആര് റെഡ്ഡിയുടെ ജീവിത കഥ പറയുന്ന മമ്മൂട്ടി ചിത്രം യാത്ര ആഗോള റിലീസിനൊരുങ്ങുന്നു. യാത്രയിലെ വൈ.എസ്.ആര് ആയുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഒരേസമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഫെബ്രുവരി എട്ടിന് തിയറ്ററുകളിലെത്തുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ആഗോള റിസീലായി മാറുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ഫെബ്രുവരി ഏഴിനാണ് സംഘടിപ്പിക്കാനിരിക്കുന്നത്.
മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.ആര് റെഡ്ഡിയുടെ 1999 മുതല്‍ 2004 വരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്ക് പുറമെ, വന്‍ താരനിര തന്നെയാണ് യാത്രയില്‍ അണിനിരക്കുന്നത്. വൈ.എസ്.ആറിന്റെ ഭാര്യയായി തെലുങ്ക് താരം ആശ്രിത വൈമുഗിയാണ് എത്തുന്നത്. വൈ.എസ്.ആറിന്റെ മകളായി എത്തുന്നത് ഭൂമിക ചൗളയാണ്. കൂടാതെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി സുഹാസിനിയും എത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും സുഹാസിനിയും ഒന്നിക്കുന്നത്.
സംസ്ഥാനത്തെ അനിഷേധ്യ നേതാവായി മാറിയ വൈ.എസ്.ആര്, കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയുണ്ടായി. ആന്ധ്രയിലൂടെ വൈ.എസ്.ആര് നടത്തിയ ചരിത്ര പ്രസിദ്ധമായ മൂന്ന് മാസം നീണ്ട പദയാത്രയാണ് ‘യാത്ര’യുടെ ഇതിവൃത്തം. കേരളത്തില്‍ ഉള്‍പ്പടെ ചിത്രത്തിന് വന്‍ വരവേല്‍പ്പ് നല്‍കാനിരിക്കുകയാണ് ആരാധകര്‍.
Post Your Comments