KeralaLatest NewsIndia

ഒന്നാം റാങ്ക് കാരിയായ കാ​ര്‍​ത്യാ​യ​നി​യ​മ്മ ഇനി കോ​മ​ണ്‍​വെ​ല്‍​ത്ത് ഗു​ഡ് വി​ല്‍ അം​ബാ​സി​ഡ​ര്‍

കോ​മ​ണ്‍​വെ​ല്‍​ത്ത് രാ​ജ്യ​ങ്ങ​ളി​ല്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​മാ​ണ് കോ​മ​ണ്‍​വെ​ല്‍​ത്ത് ലേ​ണിം​ഗ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം: 96-ാം വ​യ​സി​ല്‍ പ​രീ​ക്ഷ എ​ഴു​തി ഒ​ന്നാം റാ​ങ്ക് നേ​ടി​യ കാ​ര്‍​ത്യാ​യ​നി​യ​മ്മ ഇ​നി കോ​മ​ണ്‍​വെ​ല്‍​ത്ത് ലേ​ണിം​ഗി​ന്‍റെ ഗു​ഡ് വി​ല്‍ അം​ബാ​സി​ഡ​ര്‍. കോ​മ​ണ്‍​വെ​ല്‍​ത്ത് ലേ​ണിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ല​സു​ബ്ര​മ​ണ്യം കാ​ര്‍​ത്യാ​യ​നി​യ​മ്മ​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ അ​ക്ഷ​ര​ല​ക്ഷം പ​രീ​ക്ഷ​യി​ലെ ഒ​ന്നാം റാ​ങ്ക് ജേ​താ​വാ​ണ് മു​ട്ടം സ്വ​ദേ​ശി​നി കാ​ര്‍​ത്യാ​യ​നി​യ​മ്മ. 96-ാം വ​യ​സി​ലാ​യി​രു​ന്നു റാ​ങ്ക് നേ​ട്ടം. കോ​മ​ണ്‍​വെ​ല്‍​ത്ത് രാ​ജ്യ​ങ്ങ​ളി​ല്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​മാ​ണ് കോ​മ​ണ്‍​വെ​ല്‍​ത്ത് ലേ​ണിം​ഗ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ പ്രാ​യ​ത്തെ തോ​ല്‍​പ്പി​ച്ച​വ​രു​ടെ റാ​ങ്ക് നേ​ട്ടം കോ​മ​ണ്‍​വെ​ല്‍​ത്ത് ജേ​ര്‍​ണ​ലു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള​ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ല്‍ കാ​ര്‍​ത്യാ​യ​നി​യ​മ്മ​യെ​യും ഉ​ള്‍​പ്പെ​ടു​ത്തും. സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നാ​ലാം ക്ലാ​സ് തു​ല്യ​താ പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യാ​ണ് അ​ക്ഷ​ര​ല​ക്ഷം പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ഇ​തു വി​ജ​യി​ച്ചാ​ല്‍ നാ​ലാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​താം. കാ​ര്‍​ത്യാ​യ​നി​യ​മ്മ ഇ​പ്പോ​ള്‍ നാ​ലാം ക്ലാ​സ് പ​രീ​ക്ഷ​യ്ക്കു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button