KeralaLatest News

വീട്ടുകാര് സമ്മതിച്ചാല്‍ കോളേജില്‍ പോയി പഠിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് കാര്‍ത്തിയായനി അമ്മ

വേദിയിൽ വെച്ച് തന്റെ ആരോഗ്യരഹസ്യവും അവർ വെളിപ്പെടുത്തുകയുണ്ടായി

തിരുവനന്തപുരം: നിരക്ഷരരെ സാക്ഷരരാക്കാനുള്ള സാക്ഷരതാ മിഷന്റെ പദ്ധതിയുടെ ഭാഗമായാണ് 97 വയസുള്ള കാര്‍ത്തിയായനി അമ്മ പഠിച്ച്‌ പരീക്ഷ എഴുതി ഒന്നാം റാങ്കുകാരിയായത്. ഇപ്പോൾ വീട്ടുകാര് സമ്മതിച്ചാല്‍ കോളേജില്‍ പോയി പഠിക്കണമെന്നാണ് കാര്‍ത്തിയായനി അമ്മയുടെ ആഗ്രഹം. മലയാളദിനാചരണത്തിന്റ ഭാഗമായി മലയാളമിഷന്‍ സംഘടിപ്പിക്കുന്ന ‘ഭൂമിമലയാളം’ പ്രചാരണത്തിന് തുടക്കം കുറിച്ച്‌ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിൽ ഒന്നാം റാങ്കുകാരിക്കുള്ള സര്‍ട്ടിഫിക്കറ്റ് നൽകുകയുണ്ടായി.

വേദിയിൽ വെച്ച് തന്റെ ആരോഗ്യരഹസ്യവും അവർ വെളിപ്പെടുത്തുകയുണ്ടായി.
ഈ 97-ാം വയസിനിടയിലും ഒരു അസുഖവും വന്നിട്ടില്ല. പത്തു പതിനഞ്ചു ദിവസമൊക്കെ കഞ്ഞികുടിക്കാതെ കഴിയാം. പക്ഷെ ഇടക്കിടെ ചായവേണം. അതും നല്ല മധുരമിട്ട്..’ സര്‍ട്ടിക്കറ്റ് തരട്ടെ എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോള്‍ തനി ഓണാട്ടുകര ഭാഷയില്‍ ‘ഓ….തന്നാട്ടേ’യെന്ന് കാര്‍ത്ത്യായനി അമ്മ. സര്‍ട്ടിഫിക്കറ്റ് കൈമാറിയ മുഖ്യമന്ത്രി പൊന്നാട അണിയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button