തിരുവനന്തപുരം: തന്നെ കോണ്ഗ്രസിലേയ്ക്കപ ക്ഷണിച്ച കെ മുരളീധരന് എംഎല്‍എയെ പരിഹസിച്ച് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. തങ്ങള്‍ പിടിച്ച കൊടി പുതച്ച് മരിക്കണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാല്‍ തന്നെ ക്ഷണിച്ചവര്‍ കോണ്‍ഗ്രസില്‍ അവരുടെ സ്ഥാനം സുരക്ഷിതമാണോ എന്ന് ആദ്യം പരിശോധിക്കണം എന്നും പത്മകുമര്‍ പറഞ്ഞു.
മുന്നണിയും പാര്‍ട്ടിയും മാറുന്നതിനെ കുറിച്ച് നിരന്തരം ആലോചിക്കുന്നവരാണ് തന്നെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചതെന്നും പത്മകുമാര്‍ ആക്ഷേപിച്ചു. രാമന് നായരെ പോലും സംരക്ഷിക്കാന്‍ കോണ്ഡഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പരിഹസിച്ചു
അതേസമയം ദേവസ്വം പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അദ്ദേഹം വീണ്ടും നിഷേധിച്ചു.
Post Your Comments