ന്യൂഡല്‍ഹി : ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് വിഷം കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഡല്‍ഹിയിലെ ദ്വാരകയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
2018 ലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനരയായത്. കേസിലെ പ്രതികള്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയിരുന്നു. ട്യൂഷന് കഴിഞ്ഞ വീട്ടിലേക്ക് പോകും വഴിയാണ് പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം റോഡില്‍ തടഞ്ഞുവെച്ചത്. തുടര്‍ന്ന് കേസില്‍ നിന്നും പിന്മാറുവാന് ഭീഷണി മുഴക്കുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടി വിസ്സമതിച്ചതിനെ തുടര്‍ന്ന് നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയെ
ബലപ്രയോഗത്തിലൂടെ വിഷം കുടിപ്പിച്ച് സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. അര്‍ദ്ധബോധാവസ്ഥയിലായ പെണ്‍കുട്ടി ഒരു ഓട്ടോയില്‍ കയറി വീട്ടിലെത്തി. പിറ്റേ ദിവസം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
Post Your Comments