Latest NewsIndia

ബിഎസ്പി-എസ്പി സഖ്യത്തിനെതിരെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിഎസ്പി-എസ്പി സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ സഖ്യം ആദര്‍ശത്തിന്റെ പേരിലാകണം. ഇപ്പോൾ മോദി വിരോധത്തിലാണ് സഖ്യം ഉണ്ടാക്കുന്നതെന്നും മോദി പറഞ്ഞു. രാജ്യം വികസനത്തിന്റെ പാതയിലാണ്. വികസനകാര്യത്തില്‍ രാജ്യത്തിന്റെ മാറ്റം ബിജെപിയുടെ കൈകളിലൂടയേ സാധ്യമാകുകയുള്ളു. വികസനം മാത്രമാണ് തങ്ങളുടെ ലക്ഷ്യം. എന്‍ഡിഎ സര്‍ക്കാരിനെതിരേ ഒരു അഴിമതി ആരോപണം പോലും ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ലെന്നും രാജ്യം സത്യസന്ധതയിലേക്കുള്ള പാതയിലാണെന്നും മോദി പറഞ്ഞു.

അതേസമയം പ്രതിപക്ഷത്തിനെയും പ്രധാനമന്ത്രി വിമർശിച്ചു. ചിലര്‍സാമ്പത്തിക സംവരണത്തെപ്പറ്റി വ്യാജ പ്രചാരണം നടത്തുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉന്നമനമാണ് ബിജെപിയുടെ ലക്ഷ്യം. കര്‍ഷകരെ ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും മോദി വ്യകത്മാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button