ന്യൂഡല്‍ഹി : റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടറായി പുനര്‍ നിയമനം നല്കിയ സുപ്രീം കോടതി വിധിയില്‍ പ്രതികരിക്കവെയായിരുന്നു രാഹുലിന്റെ പ്രസ്താവന.
റഫാല്‍ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുന്നതിന് ഇടയിലാണ്
സിബിഐ മേധാവിയെ മാറ്റിയത്. അതുകൊണ്ട് തന്നെ മേധാവിയെ പുനര്‍ നിയമിച്ചതിനാല്‍ ഇനി എന്താണ് സംഭവിക്കുന്നതെന്ന് കാണാമെന്ന് രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിക്ക് ചര്‍ച്ചയില്‍ നിന്നും ഓടിയൊളിക്കാം പക്ഷെ റഫാലില്‍ നിന്നും താങ്കള്‍ക്ക് ഓടിയൊളിക്കാനാകിലെന്നും റഫാലില്‍ സത്യമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments