Latest NewsGulf

2019 ലെ ദുബായ് ബജറ്റിന് ദുബായ് ഭരണാധികാരി അംഗീകാരം നല്‍കി

ദുബായ് : അടിസ്ഥാനസൗകര്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള 2019-ലെ ദുബായ് ഗവണ്‍മെന്റിന്റെ ബജറ്റിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.
ദുബായ് ആതിഥ്യം വഹിക്കുന്ന ലോകപ്രദര്‍ശനമായ എക്‌സ്പോ-2020ന്റെ ഒരുക്കങ്ങള്‍ക്കായാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയിരിക്കുന്നത്.
51 ബില്യന്‍ ദിര്‍ഹം വരവും 56.8 ബില്യന്‍ ദിര്‍ഹം ചെലവും വരുന്നതാണ് ബജറ്റ്.

2018-നെ അപേക്ഷിച്ച് വരവില്‍ 1.2 ശതമാനത്തിന്റെ വര്‍ധനയുണ്ട്. ഭരണച്ചെലവുകള്‍, സബ്സിഡികള്‍, ഗ്രാന്റുകള്‍ എന്നിവയ്ക്കായാണ് ചെലവിന്റെ 47 ശതമാനവും വക കൊള്ളിച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കൂടുതലാണിത്. ആരോഗ്യം, വിദ്യാഭ്യാസം, ഭവനപദ്ധതികള്‍ എന്നിവയ്ക്കായി ബജറ്റിലെ 33 ശതമാനം നീക്കിവെച്ചിട്ടുണ്ട്. ശൈഖ് മുഹമ്മദ് തന്റെ വെബ്സൈറ്റിലാണ് ബജറ്റിന് അംഗീകാരം നല്‍കിയ പ്രസ്താവനയിറക്കിയത്. പുതിയവര്‍ഷം 2,498 പുതിയ തൊഴിലവസരങ്ങളും ഉണ്ടാവുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button