ഉത്തര്‍പ്രദേശ്: അനധികൃത ആയുധശാലകളില്‍ നടത്തിയ റെയ്ഡില്‍ പോലീസ് തോക്കുകളും ഉണ്ടകളും പിടികൂടി. ഉത്തര്‍പ്രദേശിലെ മഥുരയിലെ ബര്‍സാന, നൗഹില്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവുമായി ബന്ധപ്പെട്ട് 77 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തോക്കുകള്‍ കൂടാതെ ആയുധ നിര്‍മാണത്തിന് ഉപയോഗിക്കുന്ന നിരവധി സാധനങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം 36 രാജ്യങ്ങളില്‍ നിന്നുള്ള ആയുധങ്ങള്‍ ഇവിടെ നിന്നുും കണ്ടെത്തിയതായി മീററ്റ് എസ്പി രാജേഷ് കുമാര്‍ പറഞ്ഞു.
Post Your Comments