തിരുപ്പൂര്‍: ജോത്സ്യനെ നടു റോഡിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി. നാഗപട്ടണം സ്വദേശി രഘു (35) ആണ് കോടതിയില്‍ കീഴടങ്ങിയത്. കുമരന് റോഡ് ബിന്നി കോംപൗണ്ടിനു സമീപത്തിട്ടാണ് ഇയാള്‍ ജോത്സ്യനെ വകവരുത്തിയത. തിരുപ്പൂര്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള നടപ്പാതയിലിരുന്നു ജോത്സ്യം നോക്കിയിരുന്ന രമേഷ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ വര്‍ഷങ്ങളായി ഇവിടെയാണ് ജോലി ചെയ്തിരുന്നത്.
പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിയിലാണ് ഇയാള്‍ കീഴടങ്ങിയത്. കൊലപാതകത്തിനു ശേഷം ഇയാള്‍ നോട്ടീസ് വിതരണം നടത്തുകയും ഫ്ളക്സ് സ്ഥാപിക്കുകയും ചെയ്തത് പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. പ്രതിയെ പ്രത്യേക പോലീസ് സംഘം തിരുപ്പുരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു. തിരിപ്പൂര് നോര്‍ത്ത് പോലീസ് സ്റ്റേഷനടുത്തു വച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്. പ്രതിയെ കസ്റ്റ്ഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ജോത്സ്യനെ കുറിച്ചു പ്രചരിക്കുന്ന ദുരൂഹതയെപറ്റിയും കൊലപാതകത്തെപറ്റിയും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.
Post Your Comments