തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാനുള്ള ബിഡിജെഎസ് നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് വനിതാമതിലില്‍ നിന്നും മാറി നില്‍ക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. അതെ സമയം ബിഡിജെഎസ് വനിതാ മതിലിനെ പിന്തുണച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നു തുഷാർ വെള്ളാപ്പള്ളിയുടെ വിശദീകരണം.
വനിതാ മതിലിന് പ്രവര്‍ത്തകര്‍ പോകണമെന്ന് താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയൊവില്‍ പറഞ്ഞു. പ്രവര്‍ത്തകര പങ്കെടുക്കണമെന്ന് താന്‍ ആഹ്വാനം ചെയ്തിട്ടില്ല. മതില് സര്‍ക്കാര്‍ പരിപാടിയാണ്. വിവിധ സമുാദയങ്ങളും കക്ഷികളും സഹകരിക്കുന്നതിനൊപ്പം ആരെങ്കിലും പോകുന്നുണ്ടെങ്കില്‍ അതിന് ഞാന്‍ തടസ്സം നിക്കില്ല എന്ന് മാത്രമാണ് പറയുകയുണ്ടായത്.
.എസ്.എന്‍.ഡി.പി യോഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും നയം സമൂഹത്തില്‍ തെറ്റായി പ്രചരിപ്പിക്കുവാന്‍ ചില ശക്തികള്‍ വ്യാപകമായി ശ്രമം നടത്തുന്നുണ്ട്.ശബരിമല വിഷയത്തില്‍ എന്താണ് സംഘടനാ നിലപാട് എന്ന് വളരെ വ്യക്തമായി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതാണ്. തെറ്റിദ്ധാരണ പരത്തി നേട്ടം കൊയ്യാമെന്ന ചിലരുടെ വ്യാമോഹങ്ങളില്‍ പ്രവര്‍ത്തകര്‍ അകപ്പെട്ടുപോകരുതെന്നും തുഷാർ വ്യക്തമാക്കി.
Post Your Comments