മുംബൈ: പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിക്ക് റെയില്‍വേ പ്ലാറ്റ് ഫോമില്‍ വെച്ചുണ്ടായ പ്രസവ വേദനയെത്തുടര്‍ന്ന് മുംബെെ പോലീസിന്റെ അവസരോചിതമായ ഇടപെടല്‍. ഗീതാ ദീപക് എന്ന ഇരുപത്തൊന്നുകാരിക്ക് പ്ലാറ്റ്ഫോമില്‍ തന്നെ സുഖ പ്രസവത്തിന് പോലീസ് സൗകര്യമൊരുക്കിയത് . മുംബൈയിലെ തിരക്കേറിയ ദാദര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം .
യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവാണ് പോലീസിനെ വിവരമറിയിച്ചത്. ഇതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ആശുപത്രിയിലേക്ക് നീക്കാനുളള നടപടികള്‍ എടുക്കുകയായിരുന്നു.എന്നാല്‍ യുവതിക്ക് പ്രസവ വേദന സഹിക്കാന്‍ വയ്യാത്ത അവസ്ഥയിലേക്ക് എത്തിയപ്പോള്‍ പോലീസ് ഉടനെ ബഡ്ഷീറ്റുകള്‍ കൊണ്ട് ഒരു താല്‍ക്കാലിക പ്രസവ മുറി ഒരുക്കി. യുവതിയും കുഞ്ഞും ഇപ്പോള്‍ ആശുപത്രിയില്‍ സുഖമായി ഇരിക്കുന്നതായും പോലീസ് അറിയിച്ചു.
https://youtu.be/5dI2Fgr336E
Post Your Comments