KeralaLatest News

കേരള ചിക്കന്‍ പദ്ധതിക്ക് ഈ മാസം 30 ന് തുടക്കമാകും

കോഴിക്കോട്: ന്യായമായ വിലയ്ക്ക് നല്ല മാംസം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളം സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതി ഈ മാസം 30 ന് മലപ്പുറത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. വര്ഷം മുഴുവന്‍ 87-90 നിരക്കില്‍ ചിക്കന്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശുദ്ധമായ ഇറച്ചി ലഭ്യമാകുന്ന തരത്തില്‍ ഫാമുകളെ നവീകരിക്കുക, ഇടനിലക്കാരെ ഒഴിവാക്കുക, മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുക. കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിന് സൊസൈറ്റികളെ ചുമതലപ്പെടുത്തും അഞ്ചു വര്‍ഷം കൊണ്ട് രണ്ടു ലക്ഷം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ബ്രീഡര്‍ ഫാമുകള്‍, 6000 വളര്‍ത്തു ഫാമുകള്‍, 2000 കടകള്‍, ന്യായ വികല സ്ഥിരപ്പെടുത്തുക എന്നിവ കൊണ്ട് വരാനാണ് തീരുമാനം. കുറഞ്ഞ വിലയ്ക്ക് ഇറച്ചി നല്‍കുമ്പോള്‍ കുറയുന്ന കമ്പോളവിലയിലെ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെ രൂപവത്കരിക്കുന്ന വില സ്ഥിരത ഫണ്ടിന് കഴിയും.

shortlink

Related Articles

Post Your Comments


Back to top button