KeralaLatest News

ഓണ്‍ലൈന്‍ തട്ടിപ്പ്: ഒടിപി ഇല്ലാതെ പ്രതിരോധ വക്താവില്‍ നിന്ന് തട്ടിച്ചത് 33,000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. ഇന്നലെ രാത്രി പ്രതിരോധ വക്താവ് ധന്യ സനല്‍ ഐഐഎസിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഒറ്റയടിക്ക് 33,000 രൂപ നഷ്ടപ്പെട്ടു. അതേസമയം ഒടിപി പോലുമില്ലാതെയാണ് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പുകാര്‍ ഗോപ്രോ ക്യാമറ വെബ്സൈറ്റില്‍ നിന്ന് 480 ഡോളറിന്റെ ഇടപാട് നടത്തിയിട്ടുണ്ട്. അതേസമയം ഇടപാട് നടന്നതായി മൊബൈലില്‍ സന്ദേശം ലഭിച്ചെങ്കിലും രാത്രിയായതിനാല്‍ ധന്യ ശ്രദ്ധിച്ചില്ല. ഇതിനു ശേഷവും ുഎന്‍സിഎച്ച്ആര്‍ സൈറ്റിലേക്ക് 100 രൂപയുടെ ഇടപാട് നടത്താനും തട്ടിപ്പുകാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് ഒടിപി ആവശ്യമാതിനാല്‍ ഇടപാട് റദ്ദായി. സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് പണം നഷ്ടമായത്. ഇടപാട് നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു.

വിദേശ വെബ്സൈറ്റുകളിലൂടെയാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. ഇടപാട് നടക്കുമ്പോള്‍ ഒടിപി നല്‍കാതെ കാര്‍ഡ് നമ്ബര്‍, കോഡ്, എക്സ്പയറി ഡേറ്റ് തുടങ്ങിയവ നല്‍കിയാല്‍ ഇടപാട് പൂര്‍ത്തിയാക്കാമെന്നതിനാല്‍ തട്ടിപ്പു ഇതിനെ വ്യാപകമായി ഉപയോഗിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button