KeralaLatest News

വ്യവസായശാലകള്‍ തുടങ്ങാന്‍ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍

ആക്ഷന്‍ പ്ലാന്‍ അടുത്ത ക്യാബിനറ്റ് യോഗത്തിനു മുമ്പേ തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

റായ്പുര്‍: ടാറ്റാ സ്റ്റീല്‍ പ്ലാന്റിനു വേണ്ടി ബസ്തറിലെ ഗോത്രവിഭാഗത്തില്‍ പെടുന്ന കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ഭൂമി തിരികെ നല്‍കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍. വ്യവസായശാല തുടങ്ങാനുള്ള പദ്ധതി അനിശ്ചിതത്വത്തിലായതോടൊണ് പുതിയ നടപടി. ചത്തീസ്ഗഢില്‍ ഭൂപേഷ് ബാഘേല്‍ക്കറിനു കീഴിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ സംസ്ഥാനത്തെ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയിരുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഭൂമി തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ അടുത്ത ക്യാബിനറ്റ് യോഗത്തിനു മുമ്പേ തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം  മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത ശേഷം അടുത്ത ചൊവ്വാഴ്ചയാകും ക്യാബിനറ്റ് യോഗം നടക്കുക.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. സ്ഥലം ഏറ്റെടുത്തിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞും പദ്ധതി ആരംഭിച്ചിട്ടില്ലെങ്കില്‍ ഉടമകള്‍ക്ക് ഭൂമി തിരികെ നല്‍കുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. 2005ലാണ് ബിജെപി സര്‍ക്കാര്‍ ബസ്തര്‍ ജില്ലയിലെ ലോഹന്ദിഗുദാ മേഖലയില്‍ സ്റ്റീല്‍ പ്ലാന്റ് ആരംഭിക്കുന്നതിന് ടാറ്റയുമായി കരാര്‍ ഒപ്പിട്ടത്. 2008ല്‍ ഭൂമി ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button