ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനോട് വളരെ നല്ല സൗഹൃദമാണ്. കളിക്കളത്തിനപ്പുറം ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സ്പാനിഷ് സൂപ്പര്‍ താരം കരോലിനാ മാരിന്. എന്റെ വളരെ അടുത്ത സുഹ്യത്താണ് സിന്ധുവെന്നും അവര്‍ പറയുകയുണ്ടായി.
പിബിഎല്ലിലെ മല്‍സര വിജയം നേടുന്നതിനെ കുറിച്ചും അവര്‍ പ്രതികരിച്ചു. ലോക ബാഡ്മിന്റണ്‍ റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുന്നതിനേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നാണ് അവര്‍ പറഞ്ഞത്.
പിബിഎല്ലില്‍ ടീമിന്റെ കീരിടസാധ്യതയെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ല, എല്ലാ ടീമുകള്‍ക്കും നല്ല കളിക്കാര്‍ ഉണ്ട്. നല്ല മത്സരം നടക്കും. എന്റെ ടീമിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാരിന് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പങ്ക് വെച്ചു.
Post Your Comments