ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധു സെമി ഫൈനലില്‍. നാളെ നടക്കുന്ന സെമി പോരാട്ടത്തില്‍ രചനോക് ഇന്റാനോണെയെ സിന്ധു നേരിടും. അതേസമയം ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീമും സെമിയിലെത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ സിം യുജിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു കീഴടക്കിയത്.
ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ടും മൂന്നും ഗെയിമുകളില്‍ സിന്ധു തിരിച്ചു വരികയായിരുന്നു. മത്സരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടു നിന്നു. സ്‌കോര്‍ 14-21, 21-19, 21-14. പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിയിലെത്തി.
Read Also:- പല്ലിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം മഞ്ഞൾ..!!
മലേഷ്യയുടെ ഗോഹ് സെ ഫീ- നൂര്‍ ഇസ്സുദ്ദീന്‍ സഖ്യത്തെ 21-19, 21-19 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സെമി പ്രവേശനം. നേരത്തെ പുരുഷന്മാരുടെ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബി സായ് പ്രണീത് പരാജയപ്പെട്ട് പുറത്തായി. ഒളിമ്പിക് ചാമ്പ്യനും മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനാണ് പ്രണീതിനെ പരാജയപ്പെടുത്തിയത്.
Post Your Comments