Latest NewsIndia

തൂ​ങ്ങി​മ​രി​ച്ച അ​മ്മ​യു​ടെ ശരീരത്തിൽ നിന്ന് വേർപെടാതെ പൊ​ക്കി​ള്‍​ക്കൊ​ടി​യി​ല്‍ തൂ​ങ്ങി​യാ​ടി ന​വ​ജാ​ത ശി​ശു

കു​ഞ്ഞി​ന്‍റെ പു​ക്കി​ള്‍​ക്കൊ​ടി​പോ​ലും മു​റി​ക്കാ​തെ​യാ​യി​രു​ന്നു ഇ​വ​ര്‍ ക​ടും​കൈ ചെ​യ്ത​ത്

ക​ഡ​നി: മ​ധ്യ​പ്ര​ദേ​ശി​ല്‍ ന​വ​ജാ​ത ശി​ശു​വി​നെ ശ​രീ​ര​ത്തി​ല്‍​നി​ന്നും വേ​ര്‍​പെ​ടു​ത്താ​തെ അ​മ്മ​യാ​യ യു​വ​തി തൂ​ങ്ങി​മ​രി​ച്ചു. ല​ക്ഷ്മി ഠാ​ക്കൂ​ര്‍ (36) എ​ന്ന യു​വ​തി​യാ​ണ് പ്ര​സ​വം ക​ഴി​ഞ്ഞ​യു​ട​ന്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. വീ​ടി​നു സ​മീ​പ​ത്തെ പ​ശു​ത്തൊ​ഴു​ത്തി​ലാ​ണ് ല​ക്ഷ്മി തൂ​ങ്ങി​മ​രി​ച്ച​ത്.

കു​ഞ്ഞി​ന്‍റെ പു​ക്കി​ള്‍​ക്കൊ​ടി​പോ​ലും മു​റി​ക്കാ​തെ​യാ​യി​രു​ന്നു ഇ​വ​ര്‍ ക​ടും​കൈ ചെ​യ്ത​ത്. ഭർത്താവ് സന്തോഷാണ് ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭയന്ന് പോയ ഇയാൾ ഉടൻ തന്നെ പോലീസിലറിയിക്കുകയായിരുന്നു. പൊ​ക്കി​ള്‍​ക്കൊ​ടി മു​റി​ക്കാ​ത്ത​തി​നാ​ല്‍ ല​ക്ഷ്മി​യു​ടെ കാ​ലി​ല്‍ കു​ഞ്ഞ് തൂ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഡോ​ക്ട​ര്‍ എ​ത്തി​യാ​ണ് പൊ​ക്കി​ള്‍​കൊ​ടി മു​റി​ച്ച്‌ കു​ഞ്ഞി​നെ മൃ​ത​ദേ​ഹ​ത്തി​ല്‍​നി​ന്നും വേ​ര്‍​പെ​ടു​ത്തി​യ​ത്. കു​ഞ്ഞി​നെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. കു​ഞ്ഞ് സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി സാ​ഹ്നി പ​റ​ഞ്ഞു.ദ​മ്പ​തി​ക​ളു​ടെ അ​ഞ്ചാ​മ​ത്തെ കു​ട്ടി​യാ​യി​രു​ന്നു ഇ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button