ഇന്ത്യന്‍ ട്രെയിന്‍ യാത്രികരുടെ പ്രിയപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനായ ‘വെയര്‍ ഈസ് മൈ ട്രെയിന്‍’ ആപ്പ് കോടികള്‍ മുടക്കി ഗൂഗിള്‍ സ്വന്തമാക്കി. 250 കോടി ഡോളറിനാണ് നിര്‍മ്മാതാക്കളായ സിഗ്മോയ്ഡ് ലാബ്സിനെ ഗൂഗിള്‍ ഏറ്റെടുത്തത്. സിഗ്മോയ്ഡ് ലാബ്സ് ഗൂഗിളിലെത്തുന്നതോടെ സ്റ്റാർട്ടപ് സ്ഥാപകരും എൻജിനീയർമാരും ഗൂഗിൾ ജീവനക്കാരാവും.
എസ്.പി.നിസാം, അരുൺകുമാർ നാഗരാജൻ, ബാലസുബ്രഹ്മണ്യം രാജേന്ദ്രൻ, മീനാക്ഷി സുന്ദരം എന്നിവര്‍ ചേര്‍ന്നാണ് സിഗ്മോഡ്സ് ലാബ് സ്ഥാപിച്ചത്.
ഈ ആപ്പ് എങ്ങനെയാണു ഉപയോഗിക്കുക എന്ന് വ്യക്തമല്ല. ഗൂഗിൾ സെര്‍ച്ചില്‍ തൽസമയ ട്രെയിൻ ലൊക്കേറ്റിങ് സംവിധാനങ്ങൾ കൊണ്ടുവരുന്നതിനു വേണ്ടിയാണ് ഏറ്റെടുക്കൽ എന്നാണ് സൂചന.
ഒരുകോടിയിലേറെ പേർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള വേർ ഈസ് മൈ ട്രെയിൻ ആപ് സ്വന്തമാക്കാൻ ഏതാനും മാസങ്ങളായി ഗൂഗിളും ചൈനീസ് കമ്പനിയും ശ്രമം നടത്തി വരികയായിരുന്നു.
ജി.പി.എസ്, ഇന്റര്‍നെറ്റ്, സെല്‍ ടവര്‍ എന്നിവയുടെ സഹായത്തോടെ ട്രെയിനിന്റെ ലൊക്കേഷന്‍ പറഞ്ഞു തരുന്ന ആപ്പിലൂടെ പി.എന്‍.ആര് സ്റ്റാറ്റസ്, സീറ്റ് ലഭ്യത, സീറ്റ് പൊസിഷന്‍, കോച്ചുകളുടെ പൊസിഷന്‍, രണ്ട് സ്റ്റേഷനുകള്‍ക്കിടയിലെ ട്രെയിനുകളുടെ വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ കഴിയും. നിങ്ങള്‍ ട്രെയിനിനുള്ളില്‍ ആണെങ്കില്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും ഈ ആപ്പ് ഉപയോഗിക്കാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്. മലയാളം ഉൾപ്പെടെ 8 ഭാഷകളില്‍ ഈ ആപ്പ് ലഭ്യമാകുന്നു.
Post Your Comments