അബുദാബി: യു.എ.ഇയില്‍ 2019 ലെ പുതിയ മുദ്രാവാക്യത്തെ കുറിച്ച് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് വിശദീകരിച്ചു.. 2019 യുഎയില്‍ സഹിഷ്ണുതയുടെ വര്‍ഷമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നയങ്ങളിലൂടെയും നിയമ നിര്‍മ്മാണങ്ങളിലൂടെയും യുഎഇ സഹിഷ്ണുതയുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തും. സമൂഹത്തിലെ വിവിധ സംസ്കാരങ്ങളോട് തുറന്ന സമീപനം സ്വീകരിക്കുകയും പരസ്പരം സംവദിക്കുകയും ചെയ്യുന്ന തരത്തില്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പ്രാപ്തമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
2018 രാഷ്ട്രപിതാവായ ‘ശൈഖ് സായിദിന്റെ വര്‍ഷമായാണ്’ യുഎഇ ആചരിച്ചത്. അതിന്റെ തുടര്‍ച്ചയായിരിക്കും സഹിഷ്ണുതയുടെ വര്‍ഷമെന്ന പുതിയ മുദ്രാവാക്യമെന്നും പ്രസിഡന്റ് അറിയിച്ചു. നമ്മുടെ ജനങ്ങള്‍ക്ക് നമുക്ക് നല്കാന് കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ശൈഖ് സായിദ് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളാണ്. സഹിഷ്ണുതയുടെ മൂല്യങ്ങള്‍ ഭാവി തലമുറയില്‍ അരക്കിട്ടുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ 100-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചാണ് 2018 ശൈഖ് സായിദിന്റെ വര്‍ഷമായി ആചരിച്ചത്
Post Your Comments