Latest NewsIndia

വിവാഹശേഷം ഇഷയും ആനന്ദും പോകുന്നത് കോടികൾ വിലമതിക്കുന്ന ബംഗ്ലാവിലേക്ക്

മുംബൈ: ഡിസംബര്‍ 12നാണ് കോടീശ്വര ദമ്പതികളായ മുകേഷ്-നിതാ അംബാനിമാരുടെ മകള്‍ ഇഷയും, അജയ്-സ്വാതി പിരമളിന്റെ മകന്‍ ആനന്ദും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഉദയ്പൂരില്‍ നടക്കുന്ന വിവാഹപൂര്‍വ്വ ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വധുവരന്മാർ പോകുന്നത് കോടികൾ വിലമതിക്കുന്ന ബംഗ്ലാവിലേക്കാണെന്നതാണ് പുതിയ വാർത്ത.

അഞ്ച് നിലകളും കടലിനെ അഭിമുഖീകരിക്കുന്നതാണ് മുംബൈയിലെ ഈ വീട്. ഹിന്ദുസ്ഥാന്‍ യൂണീലിവറില്‍ നിന്ന് 450 കോടി രൂപയ്ക്ക് 2012ലാണ് അജയ് പിരാമല്‍ ഈ വീട് സ്വന്തമാക്കിയത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമെടുത്ത് പുതുക്കിപ്പണിയുകയായിരുന്നു. അതിനും ചെലവഴിച്ചത് കോടികള്‍. മുകേഷ് അംബാനിയുടെ 14,000 കോടി രൂപയുടെ ആന്‍റില എന്ന ബംഗ്ലാവിലാണ് ഇഷ ഇതുവരെ താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button