KeralaLatest News

അന്യസംസ്ഥാനക്കാര്‍ക്കുപോലും അപ്പം വേണ്ട; ഇനിയുള്ള പ്രതീക്ഷ മലയാളികളില്‍

സന്നിധാനം: അന്യസംസ്ഥാനക്കാര്‍ക്കുപോലും ശബരിമലയില്‍ നിന്നും അരവണയും ഉണിണിയപ്പവും വേണ്ട. നൂറിലധികം ബോക്സ് അരവണകള്‍ ചിലര്‍ വാങ്ങിക്കുമ്പോള്‍ 10ല്‍ താഴെ മാത്രമാണ് ശരാശരി ഓരോ ആളും വാങ്ങുന്ന അപ്പത്തിന്റെ കണക്ക്. ശബരിമലയില്‍ പതിവിന് വിപരീതമായി മലയാളികള്‍ എത്താത്തത് അപ്പം വില്‍പ്പനയെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ചത്തെ ഉല്‍പാദനവും കൂടി ചേര്‍ത്ത് ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ കരുതല്‍ ശേഖരത്തില്‍ 90,000 അപ്പമാണുള്ളത്. വില്‍പ്പന കൂടിയില്ലെങ്കില്‍ പൂപ്പല്‍ വന്ന് ഇത് നശിച്ചു പോകാനും സാധ്യതയുണ്ട്. മലയാളികളായ ഭക്തരുടെ കാര്യമായ ഒഴുക്കുണ്ടെങ്കില്‍ മാത്രമെ ഈ പരിതസ്ഥിതി നേരിടാന്‍ കഴിയൂ.

ജലാംശം കുറച്ച് കാഠിന്യം കൂട്ടിയതും ഇതര സംസ്ഥാനക്കാരുടെ ഇഷ്ടക്കേടിന് കാരണമായിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് ഇപ്പോള്‍ കൂടുതലായും ശബരിമലയില്‍ എത്തുന്നത്. ഇവര്‍ അരവണ വാങ്ങുന്നുണ്ടെങ്കിലും അപ്പത്തോട് താല്‍പര്യം കാണിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button