Bikes & ScootersLatest News

എബിഎസ് സുരക്ഷയിൽ കുതിക്കാൻ ഹോണ്ട എക്സ് ബ്ലേഡ് എത്തുന്നു

എബിഎസ് സുരക്ഷയിൽ കുതിക്കാൻ ഹോണ്ട എക്സ് ബ്ലേഡ് എത്തുന്നു. 2019 ഏപ്രില്‍ ഒന്ന് മുതല്‍ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ എക്സ് ബ്ലേഡിന്റെ എബിഎസ് പതിപ്പ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചത്. സുരക്ഷ കൂട്ടിയതല്ലാതെ മറ്റു മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല.

ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റ്. ഉയരം കുറഞ്ഞ ഫ്ളൈസ്‌ക്രീന്‍, ടാങ്ക് എക്സ്റ്റന്‍ഷന്‍, എല്‍ഇഡി ടെയില്‍ലാമ്പ്, ഗിയര്‍ പൊസിഷന്‍, സര്‍വ്വീസ് റിമൈന്‍ഡര്‍, ഹസാര്‍ഡ് ലൈറ്റ് എന്നിവയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

സിബി ഹോര്‍ണറ്റ് 160 Rനെ കരുത്താനാക്കുന്ന 162 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിൻ തന്നെയാണ് എക്സ് ബ്ലേഡിനും കരുത്തേകുക. വിപണിയിൽ സുസുക്കി ജിക്സര്‍, ബജാജ് പള്‍സര്‍ NS 160 എന്നിവയാണ് എക്സ് ബ്ലേഡിന്റെ മുഖ്യ എതിരാളികൾ. 87,776 രൂപയാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button