പന്തളം രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ രേവതിനാള് അംബാലിക തമ്പുരാട്ടി അന്തരിച്ചു . ഇതിനെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു . പുലചടങ്ങുകള് പൂര്‍ത്തിയാക്കി മാത്രമേ ഡിസംബര്‍ 16 നു ക്ഷേത്രം തുറക്കുകയുള്ളൂവെന്ന് രാജകുടുംബം വ്യക്തമാക്കി .
അതുവരെ ക്ഷേത്രത്തിലെ തിരുവാഭരണദര്‍ശനം ഉണ്ടാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട് . മരണത്തെ തുടര്‍ന്ന് ഡിസംബര്‍ 16 വരെ അടച്ചിടുന്ന ക്ഷേത്രം ശുദ്ധിക്രിയകള്‍ക്ക് ശേഷം 17 ന് ഭക്തര്‍ക്കായി തുറന്നു നല്‍കും .മണ്ഡല – മകരവിളക്ക് കാലത്ത് നിരവധി ഭക്തരാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി തിരുവാഭരണം ദര്‍ശിച്ച് മടങ്ങുന്നത് .
Post Your Comments