Latest NewsIndia

ഇവരെ സൂക്ഷിക്കുക: ഹണിട്രാപ്പിലൂടെ ആയുധക്കടത്ത് ലക്ഷ്യമിട്ട് പാക് സുന്ദരികള്‍

ബന്ദിപ്പോരയില്‍ നിന്നാണ് ഷാസിയ പിടിയിലായത്

ശ്രീനഗര്‍: ആയുധകടത്തിനായി യുവാക്കളെ ലക്ഷ്യമിട്ട് പാക് സുന്ദരികള്‍. കശ്മിരിലേയ്ക്ക് ആയുധം കടത്താനാണ് ഇവര്‍ യുവാക്കളെ കെണിയില്‍പ്പെടുത്തുന്നത്. ഇതിനായി ഹണിട്രാപ്പിങ്ങിലൂടെ പ്രദേശവാസികളായ യുവാക്കളെ കണ്ടെത്തുകയാണിവര്‍. അതേസമയം പാകിസ്ഥാന്‍ യുവതിയായ സെയ്ദ് ഷാസിയയാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ആഴ്ചകള്‍ക്ക് മുമ്പ് ഇവര്‍ പിടിയിലായിരുന്നു.

ബന്ദിപ്പോരയില്‍ നിന്നാണ് ഷാസിയ പിടിയിലായത്. ആ സമയം ഇവരുടെ കൈവശം ആയുധങ്ങളും ഉണ്ടായിരുന്നു. അതേസമയം ഇവര്‍ക്ക് നിരവധി ഫേസ്ബുക്ക്,  ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഈ അക്കൗണ്ടുകളിലെല്ലാം സുഹൃത്തുക്കളായുണ്ടായിരുന്നത് കശ്മീരിലെ യുവാക്കളായിരുന്നു. യുവാക്കളുമായി അടുപ്പമുണ്ടാക്കുന്ന യുവതി തനിക്കുവേണ്ടി ചില സാധനങ്ങള്‍ എത്തിച്ചുനല്‍കിയാല്‍ പരസ്പരം കാണാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവാക്കളെ ആയുധക്കടത്തിന് ഉപയോഗിച്ചിരുന്നത്. അതേസമയം കശ്മീരിലെ ചില പോലീസ് ഉദ്യോഗസ്ഥരടക്കം ഇവരുടെ സൗഹൃദവലയത്തിലുണ്ടെന്നാണ് സൂചന.

കഴിഞ്ഞ സെപ്തംബറിലാണ് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ അബു ഇസ്മയില്‍ കൊല്ലപ്പെടുന്നത്. ഇതിനോടനുബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് അജ്ഞാത യുവതിയെക്കുറിച്ച് സൂചന ലഭിക്കുന്നതും അത് ഷാദിയയാണെന്ന് തിരിച്ചറിയുന്നതും. പിന്നീട് ഇവരെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ആയുധകടത്തലില്‍ ഇവരുടെ പങ്ക് വ്യക്തമായത്. എന്നാല്‍ പോലീസില്‍ നിന്നു തന്നെ ഇവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാസിയയെ ചോദ്യം ചെയ്തതിലൂടെ പാക്കിസ്ഥാനില്‍ നിരവധി യുവതികള്‍ ഇത്തരത്തില്‍ ഹണിട്രാപ്പ് കെണിയൊരുക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button