Latest NewsKerala

അധ്യാപകരുടെ കടുത്ത മാനസിക പീഡനം മകൾക്ക് നേരെയുണ്ടായിട്ടുണ്ട് ; രാഖി പിതാവിന്റെ വെളിപ്പെടുത്തൽ

കൊല്ലം: ഫാത്തിമ മാത കോളജിലെ വിദ്യാർഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി പിതാവ് രാധാകൃഷ്ണൻ. മകളെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന്  പിതാവ് വ്യക്തമാക്കി. കോളജ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ പ്രവർത്തനത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്ളസ് ടു പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങി ജയിച്ച രാഖി കൃഷ്ണ കോപ്പിയടിക്കില്ലെന്ന് പിതാവ് ഉറപ്പിച്ചു പറയുന്നു. മകൾക്ക് അധ്യാപകരിൽ നിന്ന് ക്രൂരമായ മാനസിക പീഡനം ഏൽക്കേണ്ടി വന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഈ അച്ഛൻ ഉറച്ചു വിശ്വസിക്കുന്നു.

മകളുടെ മരണത്തിന് ശേഷം കോളജിന്‍റെ ഒരു പ്രതിനിധി പോലും ബന്ധപ്പെട്ടിട്ടില്ല. അതുകൊണ്ട് അന്വേഷണ കമ്മീഷനെ വിശ്വാസമില്ലെന്നും രാധാകൃഷ്‌ണൻ പറഞ്ഞു. മകളുടെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ ഏതറ്റംവരെ പോകാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോളേജിന്റെ പ്രധാന കവാടത്തിലൂടെ പുറത്തേക്ക് ഓടുന്നതിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കൂടുതല്‍ അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. കോളജ് നിയോഗിച്ച ഏഴംഗ സമിതിയും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്ന് കൊല്ലം രൂപത അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button