വാഷിങ്ടണ്‍: ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് വാള്‍സ്ട്രീറ്റ് ജേണലിന്റ റിപ്പോര്‍ട്ട്. ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്ക് വഹിച്ചതായി സംശയിക്കുന്ന സൗദ് അല്‍–ഖദ്വാനിക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് കൊലപാതകത്തിന് മുമ്പ് സന്ദേശങ്ങള്‍ അയച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖഷോഗി വധത്തിനുമുമ്പ് സല്മാന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകന് കൂടിയായ സൗദ് അല്‍–ഖദ്വാനിയുമായി സന്ദേശങ്ങള്‍ കൈമാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
കൊലപാതകത്തിനു മണിക്കൂറുകള്‍ക്ക് മുമ്പും ശേഷവും സല്മാന് രാജകുമാരന് 11 സന്ദേശങ്ങള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇരുവരും തമ്മില്‍ നടത്തിയ സന്ദേശങ്ങളുടെ ഉള്ളടക്കം വ്യക്തമല്ല. ഇവര്‍ നടത്തിയ ഇലക്ട്രോണിക് സന്ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അപഗ്രഥിച്ച് സിഐഎ തയാറാക്കിയ റിപ്പോര്‍ട്ടാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടത്. സിഐഎയുടെ അതീവ രഹസ്യമായ വിശകലരേഖ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്.
അതേസമയം മുഹമ്മദ് ബിന്‍ സല്മാന് കൊലപാതകത്തിന് ഉത്തരവിട്ടതായി നേരിട്ട് തെളിവില്ല. കൊലനടത്തിയതായി കരുതുന്ന 15അംഗ സംഘത്തിന്റെ തലവനുമായി സൗദ് അല്‍–ഖദ്വാനി ഇസ്താംബൂളില്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നു.
Post Your Comments