തൃശൂര്‍: സംഘപരിവാര്‍ ആക്രമണങ്ങളില്‍ പൊറുതിമുട്ടി ഇനി മുതല്‍ ഫേസ്ബുക്കില്‍ എഴുതില്ലെന്ന് അറിയിച്ച് എഴുത്തുകാരി സാറ ജോസഫ്. വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ഇനി എഴുതില്ലെന്ന് അവര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ പരിഷ്‌കാരങ്ങളേയും, സംഘപരിവാറിന്റെ പ്രവര്‍ത്തികളേയും വിമര്‍ശിച്ച് എഴുതിയതു മുതലാണ് തനിക്കെതിരെ ഇത്തരത്തിലുള്ള ആക്രണമണങ്ങള്‍ തുടങ്ങിയത്. തന്റെ പ്രതികരണങ്ങള്‍ക്കെതിരെ തെറിയഭിഷേകമാണ് നടക്കുന്നതെന്നും എന്നാല്‍ ഇതിനെതിരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തില്‍ താന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതോടെ ആക്രമണം ശക്തമായി. ഇനി മുതല്‍ ഫേസ് ബുക്കില്‍ എഴുതാന്‍ വയ്യെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങളെന്നും, മര്യാദയുടെ സീമ തകര്‍ക്കും വിധമാണ് ഭീകരാക്രമണമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിലൂടെ തന്നെ നിശബ്ദമാക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്നും സാറ ജോസഫ് കൂട്ടിച്ചേര്‍ത്തു.
Post Your Comments