വിപണിയിൽ കൂടുതൽ കരുത്താനാകാൻ പള്‍സര്‍ 150 നിയോണുമായി ബജാജ്.വാഹനത്തിന്റെ ഹെഡ്ലാമ്പിന് മുകളില്‍, നെയിം ബാഡ്ജ്, സൈഡ് പാനല്‍ മെഷ്, ഗ്രാബ് റെയില്‍, അലോയി വീല്‍ എന്നീ ഭാഗങ്ങളില്‍ ഉൾപ്പെടുത്തിയ നിറമാണ് പ്രധാന സവിശേഷത. മറ്റു പരിഷ്ക്കാരങ്ങൾ കമ്പനി വരുത്തിയിട്ടില്ല. 150 ക്ലാസിക്കിന് സമാനമായിരിക്കും ഈ ബൈക്കും.നിയോണ്‍ റെഡ്, നിയോണ്‍ യെല്ലോ, നിയോണ്‍ സില്‍വര്‍ എന്നീ നിറങ്ങളിലാണ് ഈ ബൈക്ക് ലഭ്യമാവുക.64,998 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറും വില.
Post Your Comments